കോഴിക്കോട്: വടകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. പോസ്റ്റ്മോർട്ടത്തിലൂടെയാണ് വയോധികനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. മരിച്ചത് കൊല്ലം ഇരവിപുരം സ്വദേശിയാണെന്ന് സംശയിക്കുന്നു.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാളുടെ കഴുത്തിൽ തുണി മുറുക്കിയതിനെ തുടർന്നുള്ള ആന്തരിക ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു

