മൊബൈൽ ഫോണുകളിൽ ബീപ് ശബ്ദത്തോടെ എമർജൻസി അലേർട്ട് എത്തും; ആശങ്ക വേണ്ട

ഏകദേശം 20 ദിവസം മുൻപ് രാജ്യത്തെ ദശലക്ഷക്കണക്കിനു മൊബൈൽ ഉപയോക്താക്കളുടെ ഫോണുകൾ ഒരുമിച്ചു ശബ്ദിച്ചു. ഉച്ചത്തിലുള്ള ബീപ് അലേര്‍ട്ടും ഒപ്പം അടിയന്തര മുന്നറിയിപ്പ് എന്ന ഫ്ളാഷ് സന്ദേശവുമാണ് ഒരേ സമയം ഫോണുകളിൽ ദൃശ്യമായത്.അതേപോലെ നാളെ കേരളത്തിലെ ഉപയോക്താക്കളുടെ ഫോണുകളും ഒരേ സമയം ശബ്ദിക്കും.വലിയശബ്ദത്തോടെ വരുന്ന മെസേജ് കണ്ടു പേടിക്കേണ്ടതില്ല.

ഈ മുന്നറിയിപ്പിൽ ആശങ്കപ്പെടേണ്ടതില്ലാത്തത് തൽക്കാലം മാത്രമാണ്.കാരണം പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലെടുക്കാനും സഹായിക്കുന്ന സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണു നാളെ നടക്കുക.

‘ഇത് ഇന്ത്യാ ഗവൺമെന്റിലെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ ടെസ്റ്റിംഗ് സന്ദേശമാണ്. നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ആവശ്യമില്ലാത്തതിനാൽ ഈ സന്ദേശം അവഗണിക്കുക. ഈ സന്ദേശം അയച്ചിരിക്കുന്നത് പാൻ-ഇന്ത്യ എമർജൻസി അലേർട്ട് സിസ്റ്റം നടപ്പിലാക്കുന്നത് പരിശോധിക്കാനാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: