സഹകരണ സംഘങ്ങളിലെ പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാർ ശ്രദ്ധയോടെ പ്രവർത്തിക്കണം: ജി ആർ അനിൽ



തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ജീവനക്കാർ ശ്രദ്ധയോടെ പ്രവർത്തിക്കണമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. കെസിഇസി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് എസ് ആർ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, കെസിഇസി സംസ്ഥാന പ്രസിഡന്റ് വി എം അനിൽ, സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് അംഗം മുരളി പ്രതാപ്, കെസിഇസി സംസ്ഥാന വൈസ് പ്രസിഡൻ്റമാരായ പ്രകാശ് ലക്ഷ്മണൻ, വി എസ് ജയകുമാർ, നേതാക്കളായ എസ് എസ് സുരേഷ് കുമാർ, ഷറഫ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് സർക്കാർ നൽകുവാനുള്ള കാർഷിക കടാശ്വാസ തുക ഉടൻ അനുവദിക്കണമെന്ന് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.ഭാരവാഹികളായി എംഷൈല ബീഗം പ്രസിഡൻ്റ്, സെൻ വി ചന്ദ്രൻ, സജിത ആർ എസ് വൈസ് പ്രസിഡൻ്റ്, ആർ കെ ഷിബു സെക്രട്ടറി, സാജൻ കുമാർ, ഷമീർ, ജോയിന്റ് സെക്രട്ടറി, അബിനേഷ് പി എസ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: