പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു

പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു.പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 76 വയസായിരുന്നു.

പാലക്കാട്–ഒറ്റപ്പാലം പാതയിൽ മാങ്കുറുശിയിൽ നിന്ന് നാലുകിലേ‍ാമീറ്റർ ദൂരെ കല്ലൂർമുച്ചേരിയിലാണ് ബാലന്റെ സ്വദേശം. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, ഉങ്ങ്, വേപ്പ്, നെല്ല്, ഞാവൽ, പന, മുള തുടങ്ങി ഇതിനോടകം 25 ലക്ഷത്തോളം തൈകൾ ഇതുവരെ കല്ലൂർ ബാലൻ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിൻ പ്രദേശം വർഷങ്ങൾ നീണ്ട പ്രയന്തം കൊണ്ട് പച്ചപിടിപ്പിച്ചയാളാണ് ബാലൻ. വേനൽക്കാലത്ത് കാട്ടിലെത്തി വന്യമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകുക, മലയിലെ പാറകൾക്കിടയിൽ കുഴി ഉണ്ടാക്കി പക്ഷികൾക്കും പ്രാണികൾക്കും വെള്ളം എത്തിക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ചെയ്തിരുന്നു.

വനംമിത്ര, കേരളമിത്ര, ബയോ ഡൈവേഴ്സിറ്റി, ഭൂമിമിത്ര തുടങ്ങിയ അവാർഡുകൾ നേടിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: