പകർച്ചവ്യാധികൾ വ്യാപിക്കുന്നു: മൂന്നുജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം.തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പകർച്ചപ്പനി പ്രതിരോധം ചർച്ചചെയ്യാൻ കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിൻ്റേതാണ് നിർദ്ദേശം.

മൂന്ന് ജില്ലകളിലെയും നഗര, തീരദേശ പരിധികളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. ഇടവിട്ട് മഴ തുടരുന്നതിനാൽ രോഗികളുടെ എണ്ണത്തിൽ ഉടനൊരു കുറവ് ഉണ്ടാകാൻ ഇടയില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ലെന്നും വിലയിരുത്തലുണ്ടായി.

അതേസമയം, സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കാര്യമായ തോതിൽ കൂടുന്നുണ്ട്. വെള്ളിയാഴ്ച 86 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിനൊപ്പം സാധാരണ പനിബാധിതരുടെ എണ്ണവും കൂടുകയാണ്.ആശുപത്രികളിൽ പലരും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലരും വീട്ടിൽ തന്നെ ചികിത്സ തുടരുന്നതിനാൽ രോഗികളുടെ ശരിയായ കണക്കുകൾ ലഭ്യമല്ലെന്നാണ് അധികൃതർ പറയുന്നത്. പനിക്ക് സ്വയം ചികിത്സ ആപത്താകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: