പന്ത്രണ്ടാം ക്ലാസില്‍ പഠിച്ചിട്ടില്ലെങ്കില്‍ പോലും വിദ്യാര്‍ഥികള്‍ക്ക് സിയുഇടി യുജിയിലെ വിഷയങ്ങളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം

ന്യൂഡല്‍ഹി: ദേശീയ ബിരുദ പ്രവേശന പരീക്ഷ 2025 (സിയുഇടി- യുജി) പരിഷ്‌കരിക്കുന്നു.യുജിസി രൂപം നല്‍കിയ വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പരീക്ഷയില്‍ സമഗ്രമായ മാറ്റം വരുന്നത്. പുതിയ രീതി അനുസരിച്ചുള്ള പരീക്ഷയ്ക്കായി ഉടന്‍ തന്നെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിക്കും.

മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന ഹൈബ്രിഡ് ഫോര്‍മാറ്റില്‍ നിന്ന് മാറി 2025 മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡില്‍ മാത്രമായിരിക്കും പരീക്ഷ നടത്തുക. പരീക്ഷാ പ്രക്രിയയില്‍ വിശ്വാസ്യതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ മാറ്റം കൊണ്ട് ലക്ഷ്യമിടുന്നത്.




പന്ത്രണ്ടാം ക്ലാസില്‍ പഠിച്ചിട്ടില്ലെങ്കില്‍ പോലും വിദ്യാര്‍ഥികള്‍ക്ക് സിയുഇടി യുജിയിലെ വിഷയങ്ങളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. കര്‍ശനമായ വിഷയ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതിനും കൂടുതല്‍ വഴക്കം അനുവദിക്കുന്നതിനുമാണ് ഈ മാറ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരീക്ഷയുടെ പേപ്പര്‍ ഘടന, ദൈര്‍ഘ്യം, സിലബസ് വിന്യാസം, ഉള്‍പ്പെടെ പരീക്ഷയുടെ വിവിധ വശങ്ങള്‍ പഠിച്ച് ആണ് യുജിസി പാനല്‍ ശുപാര്‍ശ സമര്‍പ്പിച്ചത്. നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ യുജിസി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2025ല്‍ പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചത്

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: