Headlines

‘അവന്റെ ശരീരത്തിലെ രോമംവരെ പറിച്ചെടുത്തു; രണ്ടരവര്‍ഷം യാതൊരു കുറ്റവുമില്ലാതെ തടവിലിട്ടു’; നഷ്ടപരിഹാരവും ആവശ്യപ്പെടുമെന്ന് അർജുന്റെ അഭിഭാഷകൻ

കട്ടപ്പന: ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ കോടതി നീതി നടപ്പിലാക്കിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍. എല്ലാ തെളിവുകളും ഇഴകീറി പരിശോധിച്ചാണ് കോടതി ഈ ഉത്തരവിലേക്ക് എത്തിയതെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അർജുൻ വെറുതെ വിട്ട കോടതി വിധിയ്ക്ക് പിന്നാലെ ആയിരുന്നു അഭിഭാഷകന്റെ പ്രതികരണം.

ഈ കേസില്‍ എന്ത് തെളിവാണ് പോലീസിന്റെ കൈയിലുള്ളതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യം. പ്രതി ഡി.വൈ.എഫ്.ഐ. നേതാവാണെന്ന് പറഞ്ഞതാണോ പോലീസിന്റെ തെളിവ് ? കോടതിയെ ബോധിപ്പിക്കാന്‍ കഴിയുന്ന യാതൊരുവിധ ശാസ്ത്രീയ തെളിവുകളും പോലീസിന് ശേഖരിക്കാനായിട്ടില്ല. ഈ കേസില്‍ പുനരന്വേഷണം ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. നഷ്ടപരിഹാരവും ആവശ്യപ്പെടും. ഒരുവ്യക്തിയെ രണ്ടരവര്‍ഷം യാതൊരു കുറ്റവുമില്ലാതെ തടവിലിട്ടു. ക്രൂരമായി ഉപദ്രവിച്ചു, അവന്റെ ശരീരത്തിലെ രോമംവരെ പറിച്ചെടുത്തു. കൃത്രിമ തെളിവുകളുണ്ടാക്കി. ബാക്കിയെല്ലാം കേസ് അന്വേഷിച്ച എസ്.എച്ച്.ഒ.യോട് ചോദിക്കണമെന്നും അദ്ദേഹം പറയട്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: