Headlines

പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ ലോക്കറിൽ: സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ

                                            

മാർച്ച് 3ന് ആരംഭിക്കുന്ന പ്ലസ് വൺ, പ്ലസ് ടു ബോർഡ്‌ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ജാഗ്രത പാലിച്ച് സ്കൂളുകളിൽ സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ചോദ്യപേപ്പറുകളുടെ വിതരണം ഇന്നുമുതൽ (21/02/2025) ആരംഭിക്കും. ചോദ്യപേപ്പറുകൾ അതത് പരീക്ഷാ ക്രേന്ദങ്ങളിലാണ് സൂക്ഷിക്കേണ്ടത്. ഇതിനായി ചുവടെ ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം പ്രിൻസിപ്പൽമാർ നടപടികൾ സ്വീകരിക്കണം. 

ചോദ്യപേപ്പറുകൾ 24 മണിക്കൂർ CCTV നിരീക്ഷണം ഉള്ള സുരക്ഷിത മുറിയിൽ ഇരട്ടപുട്ടുള്ള  അലമാരകളിൽ സ്കൂൾ അധികൃതർ സൂക്ഷിക്കണം. ചോദ്യപേപ്പറുകളുടെ രാത്രികാല സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അത് സ്കൂൾ പ്രിൻസിപ്പൽമാർ  ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവ് നൽകേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ചോദ്യപേപ്പറുകളുടെ രാത്രികാല സുരക്ഷാ ഡ്യൂട്ടിക്കായി ഹൈസ്കൂൾ വിഭാഗം ഓഫീസ് അസിസ്റ്റൻറ്, VHSE വിഭാഗം ഓഫീസ് അസിസ്റ്റൻറ്, FTM, PTCMഎന്നിവരെ നിയോഗിച്ച് ഉത്തരവ് നൽകേണ്ടതാണ്. മേൽ ജീവനക്കാർ തികയാത്ത പക്ഷം ക്ലാർക്കുമാരുടെ സേവനം കൂടി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ജീവനക്കാർക്ക് 01.11.2024 തീയതിയിലെ ExII/(1)/9300/DGE/2024 നമ്പർ വിജ്ഞാപനപ്രകാരം ദിവസം ഒരു ഡി.എ പ്രതിഫലമായി നൽകാവുന്നതാണ്.

ഏതെങ്കിലും വിദ്യാലയത്തിൽ ചോദ്യപേപ്പറുകളുടെ രാത്രികാല സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാത്രികാല സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകാതിരുന്നാൽ വിവരം ബന്ധപ്പെട്ട ആർ.ഡി.ഡിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആർ.ഡി.ഡി -മാർ വിദ്യാഭ്യാസ ഉപഡയറക്ടറുമായി സുരക്ഷാ ഉദ്യോഗസ്ഥനെ നിയോഗിക്കുമ്പോൾ കഴിവതും തുടർച്ചയായി ജോലി വരാത്ത രീതിയിലുള്ള ക്രമീകരണം എർപ്പെടുത്താൻ എല്ലാ പ്രിൻസിപ്പൽമാരും ശ്രദ്ധിക്കേണ്ടതാണ്.

പകൽ നേരങ്ങളിൽ (അവധി ദിനങ്ങൾ ഉൾപ്പെടെ) ചോദ്യപേപ്പറിന്റെ സുരക്ഷാ ചുമതല പ്രസ്തുത പരീക്ഷാ കേന്ദ്രത്തിലെ സൂപ്രണ്ടിനായിരിക്കും

ചോദ്യ പേപ്പറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി പോലീസ് സേവനം ലഭ്യമാക്കാൻ സ്കൂൾ അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കത്ത് നൽകേണ്ടതാണ്.

ചോദ്യ പേപ്പറുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അതാത് ആർ.ഡി.ഡി, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർ നിരീക്ഷിക്കേണ്ടതും അടിയന്തിരമായി പരിഹാരം കാണേണ്ടതാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: