അടിമാലി: വനത്തിനുള്ളിൽ വാറ്റ് കേന്ദ്രം കണ്ടെത്തി എക്സൈസ്. 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കുറത്തികുടി സെറ്റിൽമെന്റ് കരയിൽ വനത്തിനുള്ളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മനൂപ്.വി.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുരേഷ് കുമാർ.കെ.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) റോയിച്ചൻ.കെ.പി, സിവിൽ എക്സൈസ് ഓഫീസർ ആലം അസഫ് ഖാൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ബിന്ദു മോൾ.വി.ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശരത്.എസ്.പി എന്നിവരും പരിശോധനയിൽ പങ്കെടുത്തു
