സോഷ്യൽ മീഡിയ വഴി പരിചയം; 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇടുക്കി:സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ വാഗമൺ സ്വദേശി കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായി. വാഗമൺ പശുപ്പാറ പുതുവീട്ടിൽ മോഹനൻ്റെ മകൻ മനു മോഹനൻ (19) ആണ് കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇന്നലെ ഇയാൾ പിടിയിലായത്.


ഒരു വർഷക്കാലമായി സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട കഞ്ഞിക്കുഴി സ്വദേശിനിയായ പതിനേഴ്കാരിയെ പലതവണ പീഡിപ്പിച്ച കേസിലാണ് വാഗമൺ സ്വദേശിയായ പത്തൊൻപതുകാരൻ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട്
വാഗമൺ പശുപ്പാറ പുതുവീട്ടിൽ മോഹനൻ്റെ മകൻ മനുമോഹനനെ (19) ആണ് കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തത്. ഇടയ്ക്കിടെ ഇയാൾ കഞ്ഞിക്കുഴിയിലെ 17കാരിയുടെ വീട്ടിലെത്തിയാണ് പീഡനം തുടർന്നത്. സംഭവത്തിൽ വീട്ടുകാർ പരാതിപ്പെട്ടതോടെ കഞ്ഞിക്കുഴി പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കഞ്ഞിക്കുഴിയിൽ എത്തിയ ഇയാളെ തന്ത്രപൂർവ്വം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളിൽ നിന്ന് മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: