കുടുംബ വഴക്കിനെ തുടർന്ന് മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലിൽ സൽമത്ത് (52) ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകളെ വെട്ടാൻ ശ്രമിക്കുന്നത് തടയുമ്പോഴാണ് സൽമത്തിന് വെട്ടേറ്റതെന്നാണ് നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

