സിപിഐ പൗഡിക്കോണം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ആരവം 2025” എന്ന പേരിൽ ഓണഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉൽഘാടനം ചെയ്തു. പൗഡിക്കോണം കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സിപിഐ മണ്ഡലം കമ്മിറ്റി അംഗം ശില്പ എസ് ആർ അധ്യക്ഷയായി. സിപിഐ പൗഡിക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. പ്രതീഷ് മോഹൻ സ്വാഗതം പറഞ്ഞു.സിപിഐ കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ചന്തവിള മധു പൗഡിക്കോണം അശോകൻ, പവനൻ എന്നിവർ സംസാരിച്ചു. എ സുരേന്ദ്രൻ നായർ എസ് അരുൺ എന്നിവർ നേതൃത്വംനൽകി.പരിപാടിയോട് അനുബന്ധിച്ചു
ഓണസദ്യയും വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.
