തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മകന്റെ മർദനത്തെത്തുടർന്ന് അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാർ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് സുനിൽകുമാറിന്റെ മരണം സ്ഥിരീകരിച്ചത്. മകൻ മർദിച്ചതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് സുനിൽകുമാറിന്റെ മരണം സംഭവിച്ചത്. ഇതേത്തുടർന്ന് മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം 11ന് 10 മണിക്കായിരുന്നു സുനിൽകുമാറിനെ മകൻ സിജോയ് ക്രൂരമായി മർദിച്ചത്. നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് സുനിൽകുമാർ മരണപ്പെട്ടത്.
