കാല്‍വഴുതി വീണെന്ന് ആശുപത്രിയില്‍ പറഞ്ഞു; ചാലക്കുടിയില്‍ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

തൃശൂര്‍: ചാലക്കുടിയില്‍ പിതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍. പരിയാരം വര്‍ഗീസ്(54)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് മൂത്ത മകനായ പോള്‍ അറസ്റ്റിലായത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ഇക്കഴിഞ്ഞ 20നാണ് വര്‍ഗീസിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ആലുവായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീടിനകത്ത് കാല്‍വഴുതി വീണ് തലക്ക് പരിക്കേറ്റെന്നാണ് ആശുപത്രിയില്‍ നല്‍കിയ വിവരം.

തിങ്കളാഴ്ച ചികിത്സയിലിരിക്കെയാണ് പോള്‍ മരിച്ചത്. മരണത്തില്‍ അസ്വഭാവികതയുള്ളതായി പരാതി ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി. സംഭവ ദിവസം വീട്ടില്‍ മൂത്ത മകന്‍ മാത്രമാണുണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ മനസിലായി.

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. മകന്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: