Headlines

വിനോദയാത്രക്കിടെ വെള്ളത്തിൽ വീണു; ബ്രിട്ടനിൽ പത്തനംതിട്ട സ്വദേശിയുടെ ഭാര്യക്ക് ദാരുണാന്ത്യം



വെയിൽസ്: വിനോദയാത്രക്കിടെ വെള്ളത്തിൽ വീണ് നഴ്സായ യുവതി മരിച്ചു. പത്തനംതിട്ട സ്വദേശി പ്രവീൺ കെ ഷാജിയുടെ ഭാര്യയും മുംബൈ സ്വദേശിനിയുമായ പ്രിയങ്ക മോഹൻ (29) ആണ് മരിച്ചത്. യുകെയിലെ നോർത്ത് വെയിൽസിലാണ് സംഭവം.

സൗത്ത്പോർട്ട് മേഴ്‌സി ആൻഡ് വെസ്റ്റ് ലങ്കാഷെയർ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആൻഡ് ഇ വിഭാഗത്തിലായിരുന്നു പ്രിയങ്കയുടെ ജോലി. സൗത്ത്പോർട്ടിൽ ഭർത്താവ്നും ഏക മകൾ നൈല അന്ന ഷാജി (ഒരു വയസ്സ്) എന്നിവർക്കൊപ്പമായിരുന്നു യുവതിയുടെ താമസം. ജൂലൈ 13 നാണ്‌ അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങൾ പൊലീസ് അഭ്യർഥന മാനിച്ചു പുറത്ത് വിട്ടിരുന്നില്ല. ഇപ്പോൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ 4 വരെ സൗത്തപോർട്ടിലെ ഹോളി ഫാമിലി ആർ.സി ചർച്ചിൽ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പൊതുദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്‌കാരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. സംസ്കാര ചടങ്ങുകൾ നടത്തുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനും ഗോ ഫണ്ട് പേജ് വഴി ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: