വെന്നിയൂർ: ലഹരിക്കെതിരിൽ ജനകീയ കൂട്ടായ്മയായി മാറി പെരുന്നാൽ സൗഹൃദ സംഗമം. ലഹരി ഉപയോഗത്തിനെതിരിൽ നാടിനെ ഒരുമിപ്പിക്കാനും ജാഗ്രതയോടെ നേരിടാനും ലക്ഷ്യമിട്ട് വെന്നിയൂർ നാസിറുൽ ഉലൂം മദ്രസയിൽ നടത്തിയ സംഗമമാണ് ലഹരിവിരുദ്ധ സന്ദേശം പകർന്ന് ശ്രദ്ധേയമായത്.
പെരുന്നാൾ നമസ്‌കാര ശേഷം വിദ്യാർത്ഥികളും യുവജനങ്ങളും നാട്ടുകാരണവൻമാരും ഉൾപ്പെടെയുള്ളവരാണ് സംഗമത്തിൽ അണിചേർന്നത്. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നൂറോളം പേർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയുടെ വിപത്തുകളെ കുറിച്ചുള്ള ബോധവൽകരണം നടത്തി. ലഹരിമാഫിയകളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും
നാടിനെ സംരക്ഷിക്കാനുമുള്ള പ്രഖ്യാപനങ്ങൾക്ക് കൂടി സംഗമം വേദിയായി.
എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല വൈസ് പ്രസിഡണ്ട് എൻ എം സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് ഹസൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ വി മൊയ്തീൻ കുട്ടി ഹാജി, എൻ എം അബ്ദുറഹിമാൻ, പറമ്പിൽ മൊയ്തീൻ കുട്ടി, എം പി അബ്ദുസമദ്, എ ടി നാസർ ഹാജി, സാലിഹ് കെപി, ഉമർ മുഖ്താർ, റാഫി ആമക്കുളം, അഷ്‌റഫ് യു കെ, എം പി മുഹമ്മദ് കുട്ടി സഖാഫി, തുടങ്ങിയവർ സംസാരിച്ചു.
