സിനിമ-സീരിയൽ താരം അപർണ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: സിനമ -സീരിയൽ താരം അപർണ തൂങ്ങി മരിച്ച നിലയിൽ . കരമന തളിയലെ വീട്ടിലാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു.

ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: