കോഴിക്കോട്: ജാതി പീഡനം ആരോപിച്ചാണ് കണ്ണൂർ പയ്യന്നൂർ എടാട്ടെ വനിതാ ഓട്ടോ ഡ്രൈവർ ആയിരുന്ന ചിത്രലേഖ സിപിഎമ്മുമായി വർഷങ്ങളോളം ഏറ്റുമുട്ടിയത്. ഒടുവിൽ 48 വയസിൽ അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മരിക്കുന്നതിനു മുൻപ് ചിത്രലേഖ നൽകിയ അപേക്ഷയിൽ ഇപ്പോൾ ഓട്ടോയ്ക്ക് പെർമിറ്റ് അനുവദിച്ചു. മരിക്കുന്നതിന് മുൻപ് നൽകിയ അപേക്ഷയിൽ നാല് മാസം കഴിഞ്ഞിട്ടും നടപടിയായിരുന്നില്ല. ഓട്ടോയ്ക്ക് കെഎംസി നമ്പർ നൽകാത്തതിനെ സംബന്ധിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു.
കണ്ണൂരിൽ വണ്ടിയോടിക്കാനുള്ള കെഎംസി പെർമിറ്റ് ആണ് ഓട്ടോയ്ക്ക് അനുവദിച്ചത്. ഭർത്താവ് ശ്രീഷ്കാന്താണ് ഇപ്പോൾ ഓട്ടോ ഓടിക്കുന്നത്. നിലവിലുള്ള നമ്പർ പുതിയ ഓട്ടോയിലേക്ക് മാറ്റി കിട്ടാനായാണ് അപേക്ഷ നൽകിയത്. മതിയായ രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞ് ആർടിഒ അപേക്ഷയിൽ നടപടി എടുത്തിരുന്നില്ല. ഒടുവിൽ ഇപ്പോഴാണ് കെഎംസി പെർമിറ്റ് നമ്പർ മാറ്റി നൽകാൻ അനുമതിയായത്.
