ചെന്നൈ: പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർ മരിച്ചു. തമിഴ്നാട്ടിലെ മയിലാടുതുറൈയിലാണ് സംഭവം നടന്നത്. മാണിക്യം, മാധവൻ, രാഘവൻ, നികേഷ് എന്നിവരാണ് മരിച്ചത്.
സ്ഫോടനത്തിൽ പരിക്കേറ്റ നാല് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോഡൗണിന്റെ ഉടമയായ മോഹനനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.
മയിലാടുതുറൈ ഡി.ആർ.ഒ മണിമേഖല, ആർ.ഡി.ഒ അർച്ചന, എസ്.പി ഹർഷ് സിങ് എന്നിവരും സംഭവസ്ഥലത്തെത്തി. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചു.
