പാലക്കാട്: സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ തിരഞ്ഞെടുത്തു. മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിനിയായ സുമലത മോഹൻദാസ് നിലവിൽ മഹിള സംഘം ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരികയാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. 45 അംഗ ജില്ലാ കൗൺസിലും സമ്മേളനം തിരഞ്ഞെടുത്തു
