അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വലപ്പണിയ്ക്കിടെ അഞ്ചുതെങ്ങ് സ്വദേശിയായ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. മുതലപ്പൊഴി ഹാർബറിൽ മത്സ്യബന്ധനം കഴിഞ്ഞെത്തിയ വല വലിച്ച് കയറ്റുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീഴുകയായിരുന്നു.അഞ്ചുതെങ്ങ് മൂപ്പക്കുടി വീട്ടിൽ റെച്ചൻസ് (71) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം മുതലപ്പൊഴി മൽസ്യബന്ധന തുറമുഖ തീരത്ത് വലപ്പണിക്കിടെ റെച്ചൻസ് കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ മേരി, മക്കൾ, അലോഷ്യസ്, ടൈറ്റസ്. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ ഒൻപത് മണിയ്ക്ക് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ചർച്ചിൽ.
