മുംബൈ:ക്രിക്കറ്റ് അടക്കം അഞ്ചിനങ്ങൾ അംഗീകാരം നൽകി അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. മുംബൈയിൽ ചേർന്ന മീറ്റിംഗിലാണ് അന്തിമ അനുമതി നൽകിയ കാര്യം കമ്മിറ്റി വ്യക്തമാക്കിയത്. ടി20 ക്രിക്കറ്റ്, സോഫ്റ്റ് ബോൾ,ബേസ് ബോൾ, ഫ്ളാഗ് ഫുട്ബോൾ, ലാക്രോസേ(സിക്സസ്), സ്ക്വാഷ് എന്നിവയാണ് 2028 ലോസ് ഏഞ്ചൽ ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത്.
ബേസ്ബോൾ ,സോഫ്റ്റ്ബോൾ, ക്രിക്കറ്റ്, ലാക്രോസ് എന്നിവ ഒളിമ്പിക്സിൽ തിരിച്ചുവരവിനൊരുങ്ങുമ്പോൾ ഫ്ളാഗ് ഫുട്ബോളും സ്ക്വാഷും അരങ്ങേറ്റത്തിനാണ് ഒരുങ്ങുന്നത്. മുൻ ഒളിമ്പിക് കായിക ഇനമായ ബേസ്ബോൾ 2020 ടോക്കിയോയിൽ തിരിച്ചെത്തിയെങ്കിലും പാരീസ് ഗെയിംസിൽ അവതരിപ്പിക്കില്ല. ട്വന്റി 20 ഫോർമാറ്റിൽ കളിക്കുന്ന ക്രിക്കറ്റ് ഒരു ഒളിമ്പിക്സ് തിരിച്ചുവരുന്നത് വനിത പുരുഷ വിഭാഗത്തിൽ ആറു ടീമുകൾ വീതമാകും.