ചെന്നൈ: എതിരാളികളെ ഒരേസമയം ഇടിച്ചും സഹായമഭ്യർത്ഥിക്കുന്നവന് രക്ഷകനുമായ സിനിമയിലെ താരം മാത്രമല്ല ദളപതി. മറ്റു നായകന്മാർ നല്ല പ്രവർത്തികൾ ചെയ്യുന്നത് സിനിമകളിലെ കഥാപാത്രങ്ങൾ മാത്രം ആയി ചുരുങ്ങുമ്പോൾ. സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങളിലും ഒരു താരം എന്ന നിലയിൽ ഒഴുഞ്ഞുമാറി നിൽക്കാതെ ജനങ്ങൾക്കൊപ്പം അദ്ദേഹം നിൽക്കാറുണ്ട്. ജെല്ലിക്കെട്ട് പ്രക്ഷോപത്തിലും പെട്രോൾ വിലക്കയറ്റത്തിന് എതിരായും അദ്ദേഹം തന്റെ പ്രതിഷേധം സർക്കാരിനോട് നേരിട്ടറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രളയ ദുരന്തത്തിലും തമിഴ് മക്കൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് വിജയ്.
തെക്കൻ തമിഴ്നാട്ടിലെ പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായി തമിഴ് സൂപ്പർ താരം വിജയ്. തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും ദുരിതബാധിതർക്കാണ് വിജയ് മക്കൾ ഇയക്കത്തിന്റെ ആഭിമുഖ്യത്തിൽ ഉള്ള സഹായ വിതരണം. പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയ വിജയ്, പ്രസംഗത്തിനു മുതിർന്നില്ല. ആയിരത്തിയഞ്ഞൂറോളം പേർക്കാണ് പണവും ഭക്ഷണസാധനങ്ങളും നൽകുന്നത്.
ചെന്നൈ പ്രളയസമയത്തു സർക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ താരം പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ചെന്നൈയിലേക്കാൾ സർക്കാരിനെതിരെ ജനരോഷം പ്രകടമായ സ്ഥലനങ്ങളിൽ ആണ് വിജയ് മക്കൾ ഇയക്കം സഹായവിതരണം എന്നത് ശ്രദ്ധേയമാണ്. 2026ഇലെ നിയമസഭ തെരെഞ്ഞടുപ്പിന് മുൻപ് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് പുതിയ നീക്കങ്ങൾ.
