തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായിരുന്ന സി വി പത്മരാജൻ അന്തരിച്ചു. 94 വയസായിരുന്നു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ പ്രവേശനം. കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡൻറായും, പ്രസിഡൻറായും പ്രവർത്തിച്ചു. 1982-ലും 1991-ലും ചാത്തന്നൂരിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1983 മുതൽ 1987 വരെ കെ.പി.സി.സി പ്രസിഡൻറായിരുന്നു.1982-1983, 1991-1995 വർഷങ്ങളിലെ കരുണാകരൻ മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലും മന്ത്രിയായും പ്രവർത്തിച്ചു. 1992-ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് അപകടം പറ്റിയ സമയത്ത് ചെറിയ കാലം സഭാ നേതാവായിരുന്നു.
സാമൂഹ്യ ക്ഷേമ വകുപ്പ്, ഫിഷറീസ് വകുപ്പ്, വൈദ്യുതി, കയർ ധന വകുപ്പും ദേവസ്വം വകുപ്പ് തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായിട്ടുണ്ട്. കേരള പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ആയിരുന്നു. 1973-79 വരെ കൊല്ലം ജില്ലാ ഗവൺമെന്റ് പ്ലീഡർ ആയിരുന്നു.
ഭാര്യ : വസന്തകുമാരി, മക്കൾ :സജി (ഇൻഫോസിസ്), അനി (വോഡഫോൺ ഐഡിയ)
