തിരുവനന്തപുരം : കിളിമാനൂർ പഴയകുന്നുമ്മൽ ഗ്രാമഞ്ചായത്ത് മുൻ പ്രസിഡന്റും അടയമൺ വാർഡ് മെമ്പറുമായ കെ. രാജേന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇന്ന് രാവിലെ തിരുവനതപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം .
വർഷങ്ങൾക്കു മുമ്പ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
കഴിഞ്ഞ രണ്ടുമാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
പാർട്ടി നിർദ്ദേശത്തെ തുടർന്ന് രണ്ട് മാസം മുമ്പാണ് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജേന്ദ്രൻ രാജിവച്ചത്.
മൃതദേഹം അടയമൺ നെല്ലിക്കുന്നിലെ അഞ്ജലി വീട്ടിലും, തുടർന്ന് പാർട്ടി ആസ്ഥാനങ്ങളിലും പൊതു ദർശനത്തിന് വച്ച ശേഷം കാനാറയിലെ സമത്വ തീരം ശ്മശാനത്തിൽ സംസ്കരിക്കും.