Headlines

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

ശ്വാസസംബന്ധമായ അസുഖം കുറച്ച്‌നാളായി അദ്ദേഹത്തെ അലട്ടുന്നുണ്ട്. 92കാരനായ മന്‍മോഹന്‍ സിംഗിനെ വ്യാഴാഴ്ച രാത്രിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മന്‍മോഹന്‍ സിംഗിന് കടുത്ത ശ്വാസ തടസ്സമുണ്ടായെന്നും ഇതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എമര്‍ജെന്‍സി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനില നിരീക്ഷിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: