ലഖ്‌നൗ: ഉത്തർ പ്രദേശിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. സംഭവത്തിൽ നാലുപേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. 28 പേരെ രക്ഷപ്പെടുത്തി. ലഖ്‌നൗവിലെ ട്രാൻസ്‌പോർട്ട് നഗറിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
സമീപത്ത് നിർത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകർന്നുവീണതിനെ തുടർന്ന് തകർന്നു. എൻ.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്., അഗ്നിരക്ഷാസേന തുടങ്ങിയവർ സ്ഥലത്തെത്തി. പരിക്കേറ്റവവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

