ആര്യനാട് കരമനയാറ്റില്‍ നാലു പേര്‍ മുങ്ങിമരിച്ചു. കഴക്കൂട്ടം കുളത്തൂര്‍ സ്വദേശികളായ അനില്‍കുമാര്‍ (50), മകന്‍ അദ്വൈത്(22) ബന്ധുക്കളായ , ആനന്ദ് (25), അമൽ എന്നിവരാണ് മരിച്ചത്. ഐജി അർഷിത അട്ടെല്ലൂരിന്റെ ഡ്രൈവറാണ് അനിൽ കുമാർ.
മുന്നേറ്റ്മുക്ക് കടവില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടെ ഒരാള്‍ കയത്തില്‍ അകപ്പെടുകയും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബാക്കി മൂന്നു പേരും അപകടത്തില്‍പ്പെടുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
