തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് വീണ്ടും അംഗങ്ങളെ ഗവർണർ നാമനിർദേശം ചെയ്തു. യോഗ്യതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത അഞ്ചു വിദ്യാർത്ഥി പ്രതിനിധികളാണ് ഗവർണർ നോമിനേറ്റ് ചെയ്തത്. സെനറ്റിലേക്ക് 4 വിദ്യാർഥി പ്രതിനിധികളെയും ഒരു ഹെഡ്മാസ്റ്റർ പ്രതിനിധിയെയുമാണ് ഉള്ളത്.
കെ.എസ്. ദേവി അപർണ, ആർ.കൃഷ്ണപ്രിയ, ആർ.രാമാനന്ദ്, ജി.ആർ. നന്ദന എന്നിവരാണു വിദ്യാർഥി പ്രതിനിധികൾ. മികവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നാമനിർദേശം ചെയ്തത്. തോന്നയ്ക്കൽ സ്കൂളിലെ എസ്.സുജിത്താണ് അധ്യാപക പ്രതിനിധിയായി സെനറ്റിലെത്തുന്നത്. ഹ്യൂമാനിറ്റീസ്, സയൻസ്, സ്പോർട്സ്, ഫൈൻ ആർട്സ് വിഭാഗത്തിൽ നിന്ന് ഓരോരുത്തരെയാണ് നിയമിച്ചത്.
നേരത്തെ ഗവർണർ നിയമിച്ചവരെ ഹൈക്കോടതി അയോഗ്യരാക്കിയിരുന്നു. അതിനു ശേഷമാണ് ഗവർണർ വീണ്ടും നിയമനം നടത്തിയത്


