Headlines

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയില്‍

ആലപ്പുഴ: ചെങ്ങന്നൂരിൽ പതിനാലുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി വാടകവീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിരുവൻവണ്ടൂർ കല്ലിശ്ശേരി, ഉമായാറ്റുകര പള്ളിക്കൂടത്തിൽ രാകേഷ് (24) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രാവിൻകൂട്ടിലുള്ള പ്രതിയുടെ വാടകവീട്ടിലെത്തിച്ച പെൺകുട്ടിയെ ഇയാൾ ബലമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യത്തിനുശേഷം വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

കേസ് രജിസ്റ്റർ ചെയ്‌തതറിഞ്ഞ് ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ പുലർച്ചെ മൂന്നര മണിക്ക് തിരുവൻവണ്ടൂർ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ്എച്ച്ഒഎ സി വിപിൻ, എസ്ഐ മാരായ ശ്രീജിത്ത്, രാജീവ്, എഎസ്ഐ രഞ്ജിത്ത്, സീനിയർ സിപിഒ മാരായ സിജു, അരുൺ പാലയൂഴം, സിപിഒ മാരായ ബിന്ദു, ജിജോ സാം, രതീഷ് എന്നിവരാണു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: