കൊല്‍ക്കത്ത: പിതാവും പിതൃസഹോദരനും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തന്ത്രം പ്രയോഗിച്ച് രക്ഷപ്പെട്ടുവെന്നും പതിനാലുകാരന്റെ വെളിപ്പെടുത്തല്‍. കൊല്‍ക്കത്തയിലെ ഇ എം ബൈപ്പാസില്‍ പിതാവ് കാര്‍ ഇടിച്ചു കയറ്റുകയും തുടര്‍ന്ന് രക്ഷപ്പെടുകയും ചെയ്ത പതിനാലുകാരന്‍ പ്രദീപാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കുടുംബത്തിന്റെ കൂട്ട ആത്മഹത്യാ ശ്രമവും അത് പരാജയപ്പെട്ടതിന് പിന്നാലെയുണ്ടായ കൂട്ടകൊലപാതകത്തിന്റെ വിവരങ്ങളും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. നിലവില്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.
