സംസ്ഥാന സ്കൂൾ കായിക മേളയിൽ അതിവേഗ താരങ്ങളായി മാറി ജി. താരയും പി. അഭിറാമും. ഇരുവരും പാലക്കാടിന്റെ താരങ്ങളാണ്. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ താര ഫിനിഷ് ചെയ്തത് 12.35 സെക്കൻഡിൽ. അതേസമയം അഭിറാം 100 മീറ്റർ ഫിനിഷ് ചെയ്തത് 11.10 സെക്കൻഡിൽ. സംസ്ഥാന സ്കൂൾ കായികമേളയിൽ അഭിറാമിന്റെ രണ്ടാം സ്വർണമാണിത്.

സബ് ജൂനിയർ വിഭാഗത്തിൽ കണ്ണൂർ സ്പോർട്സ് സ്കൂളിലെ ദേവശ്രീയും ആൺകുട്ടികളിൽ പാലക്കാടിന്റെ ജഹീർഖാനും വേഗതാരങ്ങളായി. ജൂനിയർ പെൺകുട്ടികളിൽ എറണാകുളത്തിന്റെ അൽഫോൻസാ ട്രീസും ജൂനിയർ ആൺ കുട്ടികളിൽ അൻസ്വഫ് കെ അഷറഫിനാണ് സ്വർണം.
സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ എസ്എൻവിഎച്ച്എസ്എസ് എൻആർ സിറ്റിയിലെ അഭിനവ് സത്യനാണ് ഒന്നാമതെത്തിയത്. മലപ്പുറത്തിനും കോഴിക്കോടിനുമാണ് ഈ ഇനത്തിൽ വെള്ളിയും വെങ്കലവും.5 മലപ്പുറവും കാസർകോടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്ന് 22 ഫൈനൽ മത്സരങ്ങളാണ് നടന്നത്.
