മാനന്തവാടി: വയനാട്ടിൽ ആനക്കൊമ്പുമായി ആറ് പേരെ പിടികൂടി വനം വകുപ്പ്. പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നുമാണ് ആനക്കൊമ്പുകൾ കണ്ടെടുത്തത്. കർണാടകയിൽ നിന്ന് എത്തിച്ച ആനക്കൊമ്പാണ് ഇവരുടെ കെെവശമുണ്ടായിരുന്നത്.
പിടിയിലായവരിൽ കർണാടക സ്വദേശികളും വയനാട്ടുകാരുമുണ്ട്. വനംവകുപ്പിന്റെ ഇന്റലിജൻസ്, ഫ്ലയിങ് സ്ക്വാഡ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

