പൊന്നാനി: ഈശ്വരമംഗലം സ്വദേശിയും സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുമാ യ വി. വി. അഷ്കറിനെയാണ് ലഹരി മാഫിയാ ഗുണ്ടാസംഘം അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേശീയ പാതയിലെ ഈശ്വരമംഗലത്തിനും നരിപ്പറമ്പിനും ഇടയിൽ വെച്ച് വളാഞ്ചേരി സ്വദേശി നൗഫലിൻ്റെ കാർ തടഞ്ഞ് നിർത്തി അക്രമികൾ സഞ്ചരിച്ച ബൈക്കിൻ്റെ പെട്രോൾ കഴിഞ്ഞെന്ന് പറഞ്ഞ് കാറിൻ്റെ ഡോർ ബലമായി തുറന്ന് പണം തട്ടിയെടുത്തു. ഇത് ശ്രദ്ധയിൽപ്പെട്ട അഷ്ക്കർ കാർ യാത്രക്കാരനെ സഹായിക്കാൻ ശ്രമിച്ചതിനാണ് നിരവധി കേസുകളിൽ പ്രതികളായ രാഹുൽ, ദിലീൽ ,എന്നിവർ ചേർന്ന് അഷ്കറിൻ്റെ തലക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ അഷ്ക്കർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

