കഴക്കൂട്ടത്തെ ഹോട്ടലിൽ ഗുണ്ടാ ആക്രമണം; വെഞ്ഞാറമൂട് സ്വദേശിയായ  ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു



തിരുവനന്തപുരം: കഴക്കൂട്ടത്തെ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരനായ 23 കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിലായിരുന്നു ഗുണ്ടാ വിളയാട്ടം. കൈയ്ക്ക് വെട്ടേറ്റ തൗഫീഖിനെ ആശുപത്രിയിലെത്തിച്ചു.


നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി വിജീഷ്, സഹോദരനായ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം തുമ്പ കഠിനംകുളം സ്റ്റേഷനുകളിൽ വധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ് ഇവർ.

അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടൻ തന്നെ പൊലീസ് പിടികൂടി. ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതിൻ്റെ വിരോധത്തിലാണ് ഇപ്പോഴത്തെ ആക്രമണമെന്ന് പൊലീസ് പറയുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: