ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം, പാരിസ് ഒളിംപിക്‌സിലേക്കും യോഗ്യത

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ
ഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്.

വിജയത്തിനൊപ്പം ഇന്ത്യ അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിംപിക്സിനും യോഗ്യത ഉറപ്പിച്ചു.ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ‘ഇരട്ട ഗോളുകൾ നേടി മുന്നിൽ നിന്നു നയിച്ചു. മൻപ്രീത് സിങ്, അഭിഷേക്, അമിത് രോഹിതാസ് എന്നിവരും ഇന്ത്യക്കായി ഗോളുകൾ നേടി.
ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ നേടുന്ന നാലാം സ്വർണമാണിത്. നേരത്തെ 1966, 1998, 2014 വർഷങ്ങളിലാണ് സുവർണ നേട്ടം.

ഗെയിംസിലുടനീളം അപരാജിത മുന്നേറ്റമാണ് ഇന്ത്യയുടേത്. എതിരാളികളുടെ ബോക്സിൽ ഗോളുകൾ അടിച്ചുകൂട്ടിയായിരുന്നു മുന്നേറ്റം.
ഗെയിംസിൽ ഇന്ത്യയുടെ 22-ാം സ്വർണമാണിത്. ആകെ മെഡൽ നേട്ടം 95ൽ എത്തി. 34, വെള്ളി, 39 വെങ്കലം നേട്ടങ്ങളും ഇന്ത്യക്കുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: