തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് ഇന്ന് 160 രൂപ വർധിച്ചതോടെ പവന് ഇന്നത്തെ വിപണി വില 51,560 രൂപയാണ്. ഇന്നലെ 600 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ സ്വർണവില ഇന്നലെ 51000 കടന്നു.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6445 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5330 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഇന്നലെ ഒരു രൂപ ഉയർന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയായി

