തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൻകുതിച്ചുചാട്ടം നടത്തിയ സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 54880 രൂപയായി. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6860 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5700 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയായി
ഇന്നലെ സ്വർണവിലയിൽ വൻ കുതിപ്പാണുണ്ടായത്. ഒറ്റയടിക്ക് 720 രൂപ വർധിച്ച് സ്വർണവില 55000 ആയിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവിലയും ഇന്നലെ റെക്കോർഡ് ഭേദിച്ചിരുന്നു. ഭൗമരാഷ്ട്രീയ അപകടസാധ്യതകളാണ് സ്വർണവില ഉയർത്താൻ കാരണമായത്

