Headlines

പൊന്നാനിയില്‍ വന്‍കവര്‍ച്ച, അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു; ഡിവിആറും മോഷ്ടിച്ചു

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു. ഐശ്വര്യ തിയറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്.

ഇന്നലെയാണ് കവര്‍ച്ചാവിവരം അറിയുന്നത്. രാജേഷ് കുടുംബവുമൊന്നിച്ച് ദുബൈയിലാണ് താമസിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വീട്ടില്‍ വന്ന് മടങ്ങിയത്. ശനിയാഴ്ച വീട് വൃത്തിയാക്കാന്‍ വന്ന ജോലിക്കാരി വീടിന്റെ പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോള്‍ അലമാരയും മുറികളും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ വീട്ടുജോലിക്കാരി വീട്ടുടമയെ വിവരം അറിയിച്ചു




350 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് ഇവര്‍ പൊലീസില്‍ അറിയിച്ചിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി അന്വേഷണം നടത്തിവരികയാണ്. വീട് സിസിടിവി നിരീക്ഷണത്തിലായിരുന്നെങ്കിലും സിസിടിവി ഡിവിആര്‍ ഉള്‍പ്പടെ കവര്‍ന്നിട്ടുണ്ട്. ആസൂത്രിതമായ മോഷണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.വിവരം അറിഞ്ഞ് രാജേഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: