വീട്ടിൽ പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയ ഹരിത കർമസേനാംഗത്തിനു നേരേ ലൈംഗികാതിക്രമം.
മുദാക്കൽ പഞ്ചായത്തിലെ ഹരിതകർമസേനാംഗത്തിനു നേരേയാണ് ആക്രമണമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് കൊടുവഴന്നൂർ പന്തുവിള സ്വദേശിയായ വിനീഷ് എന്നയാളെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
വിനീഷ് മുദാക്കൽ പഞ്ചായത്തിലുള്ള അമ്മൂമ്മയു ടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.
പ്ലാസ്റ്റിക് ശേഖരിക്കാ നെത്തിയ ഹരിതകർമസേനാംഗത്തിനോട് അടുക്കളയിൽ പ്ലാസ്റ്റിക് ഉണ്ടെന്ന് പറഞ്ഞ് വീടിനകത്തേക്കു വിളിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടിയ സേനാംഗത്തെ വഴിയാത്ര ക്കാരനാണ് രക്ഷിച്ചത്.
ഉടൻ തന്നെ പഞ്ചായത്താഫീസിലും ആറ്റിങ്ങൽ പോലീസിലും വിവരം അറിയിച്ചു.
നാട്ടുകാരും പഞ്ചായത്ത്അധികൃതരും ചേർന്ന് യുവാവിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു
വീട്ടിൽ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമമ സേനാംഗത്തിനു നേരേപീഡന ശ്രമം : യുവാവ് പിടിയിൽ
