‘സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്ന് പറയണം’; യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കൊച്ചി: തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ധൈര്യം വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ കാര്യങ്ങളിൽ സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്‌. നിയമവും അതിനൊപ്പം ശക്തമാകണമെന്നും അത് സർക്കാർ ചെയ്യുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല ആരും. എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്നും സമസ്ത നേതാവ് നാസർഫൈസി കൂടത്തായിയുടെ പരാമർശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: