റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ചു; ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു

കൊല്ലം: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടര്‍ തട്ടി വയോധികന് ദാരുണാന്ത്യം. പോരുവഴി കമ്പലടി ചന്ദ്രാലയത്ത് സോമശേഖര കുറുപ്പാണ് മരിച്ചത്. കൊല്ലം ഭരണിക്കാവ്-ചക്കുവള്ളി റോഡില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്.

ഇന്നലെ ഉച്ചക്കാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന സോമശേഖര കുറുപ്പിനെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: