കേരളത്തിൽ അതിതീവ്ര-തീവ്രമഴ; ഇന്ന് ആറു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം




തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര-തീവ്രമഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലും ഇടുക്കിയിലുമാകും കൂടുതൽ മഴ ലഭിക്കുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴയെത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ആറു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ഓറഞ്ച് മുന്നറിയിപ്പ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 20 സെൻറീമീറ്റർവരെ മഴപെയ്യാം. മൂന്നുജില്ലകൾക്ക് ഞായറാഴ്ച ചുവപ്പു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഞായറാഴ്ച ചുവപ്പ് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് മുന്നറിയിപ്പാണ്. മറ്റുജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പും.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വയും ബുധനും തീവ്രമഴ തുടരാനാണ് സാധ്യത. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 25വരെ മീൻപിടിത്തം വിലക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: