തിരുവനന്തപുരം: കിഴക്കന്‍കാറ്റ് വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും സജീവമാകും. ഞായറാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു. നാളെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശനിയാഴ്ചയും ഞായറാഴ്ചയും തീവ്രമഴയാണ് പ്രവചിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. 47 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ചെന്നൈയില്‍ പെയ്തിറങ്ങിയത്.

