കോട്ടയം: കനത്ത മഴയെ തുടർന്ന് ഇന്ന് മൂന്നുജില്ലകളിൽ അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ. കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, മതപഠനസ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.
കോട്ടയം ജില്ലയിലെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കോട്ടയം ജില്ലാ കലക്ടർ ജോൺ വി. സാമുവൽ അറിയിച്ചു
