ഭർത്താവിനെ കഴുത്ത് മുറുക്കി കൊന്നു; യുവതി അറസ്റ്റിൽ

ചെന്നൈ: ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈ, ട്രിപ്ലിക്കനിലെ അസദുദ്ദീൻ ഖാൻ സ്ട്രീറ്റിൽ താമസിക്കുന്ന നാഗമ്മാളാണ് (35) അറസ്റ്റിലായത്. ചെന്നൈ നഗരസഭയിൽ കരാർത്തൊഴിലാളിയായ യുവതി ഭർത്താവ് മണിവണ്ണനെ (28) താലിച്ചരട് കഴുത്തിൽമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മണിവണ്ണനെ വിവാഹം കഴിക്കുന്നതിന് മുമ്പ് യുവതി രണ്ടുപേരെ വിവാഹം കഴിച്ചിട്ടുണ്ട്.


പല്ലവംശാല സ്വദേശിയായ നാഗമ്മാൾ ചെന്നൈ നഗരസഭയിൽ കരാർത്തൊഴിലാളിയാണ്. മണിവണ്ണനുമായി ഇവരുടെ മൂന്നാമത്തെ വിവാഹമായിരുന്നു. ചെന്നൈ, ട്രിപ്ലിക്കനിലെ അസദുദ്ദീൻ ഖാൻ സ്ട്രീറ്റിലായിരുന്നു ഇവരുടെ താമസം. കഴിഞ്ഞദിവസം മണിവണ്ണൻ മദ്യപിച്ചെത്തിയതിനെ നാഗമ്മാൾ ചോദ്യംചെയ്തു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയുമായിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് ഉപദ്രവിച്ചപ്പോൾ ആത്മരക്ഷാർഥമാണ് കഴുത്തിൽ താലിച്ചരട് കുരുക്കിയതെന്നാണ് ഭാര്യയുടെ മൊഴി.

വഴക്ക് കൈയാങ്കളിയായി മാറുകയായിരുന്നു. അതിനിടെയാണ് യുവതി താലിച്ചരട് അഴിച്ച് മണിവണ്ണന്റെ കഴുത്തിൽ മുറുക്കിയത്. ശ്വാസംമുട്ടി മണിവണ്ണൻ ബോധരഹിതനായി വീണപ്പോൾ നാഗമ്മാൾ സഹോദരി അഭിരാമിയെ വിവരമറിയിച്ചു. അഭിരാമിയും ഭർത്താവ് നന്ദകുമാറുംചേർന്ന് മണിവണ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് നാഗമ്മാൾ പറഞ്ഞത്. കഴുത്തിൽ അടയാളം കണ്ട് ചോദ്യംചെയ്തപ്പോഴാണ് മരണകാരണം വെളിപ്പെടുത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: