ഗൂഡല്ലൂർ: മദ്യപാനത്തെ തുടർന്നുള്ള വാക്കുതർക്കത്തിനിടയിൽ ഭർത്താവിനെ അടിച്ചുകൊന്ന കേസിൽ ഭാര്യ അറസ്റ്റിൽ. ഓവേലിയ്ക്കടുത്ത് കാമരാജ് നഗറിലെ ബിന്ദുവിനെ(22)യാണ് ന്യൂഹോപ്പ് പോലീസ് അറസ്റ്റുചെയ്തത്. മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് മാതനെ(25) ഇവർ കസേരയെടുത്ത് അടിക്കുകയായിരുന്നു. കഴിഞ്ഞ ആറാം തീയതി രാത്രിയിലാണ് സംഭവം.
തലയ്ക്കടിയേറ്റ മാതനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരിച്ചു. ന്യൂഹോപ്പ് സി.ഐ. ഷാഹുൽ ഹമീദാണ് അറസ്റ്റുചെയ്തത്

