അനുമതിയില്ലാതെ ഇടുക്കി ജില്ലാ കളക്ടറെ മാറ്റരുത് ഹൈക്കോടതി

കൊച്ചി: ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജിനെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി റിലീവ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നാറിലെയും പരിസരങ്ങളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള മുഖ്യ ചുമതല ഇടുക്കി ജില്ലാ കലക്ടർക്കാണ്. ഈ സാഹചര്യത്തിലാണ് കോടതി നിർദ്ദേശം വന്നിരിക്കുന്നത്. കേസിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷിയാക്കി. കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: