നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി യോഗം ചേർന്നു

നെടുമങ്ങാട് ജില്ലാ ആശുപത്രി പരിപാലന സമിതി യോഗം ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രിയും നിയോജകമണ്ഡലം എം.എൽ.എയുമായ ജി.ആർ അനിലിന്റെ സാന്നിധ്യത്തിൽ ചേർന്നു. സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയുടെ വികസനത്തിനായി സാധ്യമായ എല്ലാകാര്യങ്ങളും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയുടെ ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെ മന്ത്രി സന്ദർശിച്ചു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പങ്കെടുത്തു. ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനവും കാർഡിയോളജി ഉൾപ്പെടെയുള്ള വിഭാഗങ്ങൾ ആശുപത്രിയിൽ ആരംഭിക്കുന്നതും ചർച്ച ചെയ്തു. ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ വിന്യസിക്കുന്നത്, ജോലിസമയ ക്രമീകരണം, മരുന്നുകളുടെ ലഭ്യത എന്നിവ സംബന്ധിച്ചും യോഗത്തിൽ ധാരണയായി. പുതിയ കെട്ടിടത്തിന്റെ നിർമാണ പുരോഗതി യോഗം വിലയിരുത്തി.

നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ, അഡീഷണൽ ഡി.എം.ഒ ഡോ. അനിൽകുമാർ.എൽ, ആശുപത്രി സൂപ്രണ്ട് രേഖ. എം.രവീന്ദ്രൻ എന്നിവരും ആശുപത്രി പരിപാലന സമിതി യോഗത്തിൽ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: