കൊല്ലം. ആറാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെ ട്യൂഷൻ സെൻ്റർ അധ്യാപകൻ്റെ ക്രൂര മർദ്ദനം. ഹോം വർക്ക് ചെയ്യാത്തതിനാണ് മർദ്ധനം. സംഭവത്തിൽ ചൈൽഡ് ലൈൻ കേസ് എടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ഹോം വർക്ക് ചെയ്തില്ലെന്ന് ആരോപിച്ച് ട്യൂഷൻ അധ്യാപകൻ റിയാസ് കുട്ടിയെ മർദ്ദിക്കുകയായിരുന്നു.
അടികൊണ്ടിട്ടും കരായാത്തതിനെ തുടർന്ന് അധ്യാപകൻ വീണ്ടും മർദ്ദിച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു.
ട്യൂഷൻ കഴിഞ്ഞ് കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്.
സംഭവത്തിൽ ചെൽഡ് ലൈൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്ത കേസും രജിസ്റ്റർ ചെയ്തു. ചൈൽഡ് ലൈൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകന് എതിരെ ജെ ജെ ആക്ട് പ്രകാരം കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ട്യൂഷൻ സെൻ്ററിലേക്ക് മാർച്ച് നടത്തി. അധ്യാപകൻ ഒളിവിലാണെന്നാണ് വിവരം.
